സർവ്വമംഗളങ്ങളും ഉണ്ടാകുവാൻ ശ്രീകൃഷ്ണ പൂജ

krishna puja, krishna pooja, daily krishna puja at home, janmashtami puja, krishna puja at home

സംരക്ഷകനും ധർമ പരിപാലകനുമായ ശ്രീകൃഷ്ണന് മനസ്സറിഞ്ഞു വഴിപാടുകൾ സമർപ്പിക്കുന്നത് വഴി നമ്മുടെ ജീവിതം സർവ്വ ഐശ്വര്യങ്ങളും കൊണ്ടുനിറയും. ക്ഷേത്രങ്ങളിൽ ചെന്ന് ചെയ്യേണ്ട വഴിപാടുകൾ മാത്രമല്ല നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില പൂജാവിധികളും ഭഗവാന് ഏറെ പ്രീതികരമാണ്. എന്ത് ചെയ്താലും മനസ്സ് നിറഞ്ഞു ഭക്തിയോടെ ചെയ്യുക എന്നതാണ് പരമ പ്രധാനം.

ശ്രീകൃഷ്ണനെ ആരാധിക്കുന്നത് വഴി നിങ്ങൾക്ക് ജീവിതവിജയവും ശത്രുക്കളുടെ മേലുള്ള വിജയവും സാധ്യമാകും. സമ്പത്തും സർവ ഐശ്വര്യങ്ങളും  തരാനും മനസ്സമാധാനവും സന്തോഷവും പ്രദാനം ചെയ്യാനും കഴിവുള്ള പരമ ശക്തനായ ഒരു മൂർത്തിയാണ് അദ്ദേഹം. പക്ഷെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി മാത്രം വഴിപാടുകൾ നടത്തുകയും ഈശ്വര നിന്ദ കലർന്ന ജീവിത മനോഭാവം വെച്ചുപുലർത്തുകയും ചെയ്യുന്നത് നന്നല്ല.

വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില പൂജകൾ

വീട്ടിൽ ചെയ്യുന്ന പൂജകളായാലും ക്ഷേത്രങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ ആയാലും മനസ്സും ശരീരവും ശുദ്ധിവരുത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. കൃഷ്ണ പൂജ ചെയ്യുന്നതിന് മുൻപ് ആദ്യം ദേഹശുദ്ധി വരുത്തി നെറ്റിയിൽ ചന്ദനം തൊടണം. വൃത്തിയുള്ള മേശയിലോ പീഠത്തിലോ ഒരു വെളുത്ത തുണി വിരിച്ചു അതിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുക. തളിക്കാന്‍ വെള്ളം, കുങ്കുമം, ചന്ദനപ്പൊടി, ധൂപവര്‍ഗം, ആരതി വിളക്ക്, പൂക്കള്‍ എന്നിവ  ക്രമീകരിച്ച് വയ്ക്കുക.ഒരു പാത്രത്തിൽ പഴങ്ങളും പൂക്കളും എടുക്കുക. ഒരു നെയ്യ് വിളക്കോ അല്ലെങ്കില്‍ എള്ളെണ്ണയിട്ട വിളക്കോ എടുത്ത് വയ്ക്കുക. എല്ലാം  തയ്യാറാക്കിയതിനു ശേഷം നിങ്ങളുടെ ഇടത് കൈകൊണ്ട് ഒരു സ്പൂണ്‍ എടുത്ത് നിങ്ങളുടെ വലതു കൈയില്‍ കുറച്ച് വെള്ളം ഒഴിച്ച് മൂന്ന് തവണകളായി ‘ഓം അച്യുതായ നമ’, ‘ഓം അനന്തായ നമ’, ‘ഓം ഗോവിന്ദായ നമ’ എന്ന് ചൊല്ലിക്കൊണ്ട്  കുടിക്കുക. എന്നിട്ട് രണ്ട് കൈകളിലും വെള്ളം പുരട്ടി ഉണക്കുക. ബ്രഹ്‌മസംഹിതയും മറ്റ് മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലിക്കൊണ്ട് പാല്‍, നെയ്യ്, പൂക്കള്‍, വെള്ളം എന്നിവ കൃഷ്ണ വിഗ്രഹത്തില്‍ അര്‍പ്പിക്കുക. അഭിഷേകത്തിനു ശേഷം വിഗ്രഹം ഉണക്കി ഭക്ഷണവും പൂക്കളും വെള്ളവും നെയ്യും വിഗ്രഹത്തിന് അടുത്തായി വയ്ക്കുക. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചന്ദനം പുരട്ടുക. ‘ശുഭം കരോടി കല്യാണം’ എന്ന പ്രാര്‍ത്ഥന ചൊല്ലി ദീപം തെളിയിക്കുക. ‘ഗുരു ബ്രഹ്‌മ ഗുരു വിഷ്ണു’ എന്ന് പറയുക. പിന്നെ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏതെങ്കിലും കൃഷ്ണ ഭജന ജപിക്കുകയും ഒരു ഘടികാരദിശയില്‍ ഏഴ് തവണ ചന്ദനത്തിരി സമര്‍പ്പിക്കുകയും ചെയ്യുക. ശ്രീകൃഷ്ണഭഗവാന്റെ പാദങ്ങളില്‍ അല്‍പം കുങ്കുമം വയ്ക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റിയിലും തിലകം തൊടുക. അതിനുശേഷം ചുറ്റുമുള്ള ഭക്തര്‍ക്ക് പ്രസാദ കുങ്കുമം വിതരണം ചെയ്യുക.. പഴങ്ങള്‍, വെള്ളം, നൈവേദ്യങ്ങള്‍, പുഷ്പങ്ങള്‍, അരി എന്നിവ അല്‍പനേരം കഴിഞ്ഞ് നിങ്ങള്‍ക്ക് പ്രസാദമായി ഉപയോഗിക്കാം. അല്ലെങ്കില്‍ പിന്നീട് ഒഴുകുന്ന വെള്ളത്തില്‍ ഇവ നിക്ഷേപിക്കുകയോ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാം. പൂജയ്ക്ക് ശേഷം ‘ഹരേ കൃഷ്ണ’ അല്ലെങ്കില്‍ ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന് ജപിക്കുക.

ശ്രീകൃഷ്ണ ഭഗവാനു പൂജ ചെയ്യുന്നത് ദുഷ്ടശക്തികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇത് കേതുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നു. ദാമ്പത്യ സന്തോഷവും എല്ലാവിധ ആത്മീയ ഭൗതീക വികാസത്തിനും ശ്രീകൃഷ്ണ പൂജ ചെയ്യുന്നത് അത്യുത്തമമാണ്.

ക്ഷേത്ര ദർശന വേളയിൽ ചെയ്യാവുന്ന, ഭഗവാന് പ്രീതികരമായ ചില പൂജകൾ

ശ്രീകൃഷ്ണഭഗവാന് ഏറെ പ്രീതികരമായ ഒന്നാണ് തുളസീദള സമർപ്പണം. പാൽപ്പായസം, വെണ്ണ, അവൽ, കദളിപ്പഴം എന്നിവയാണ് നൈവേദ്യങ്ങൾ. ഇങ്ങനെ സമർപ്പിക്കുന്ന ഓരോ വഴിപാടുകൾക്കും ഓരോ ഫലങ്ങളാണ്.  പാൽപ്പായസം ധാന്യ വർധന, അവിൽ നിവേദ്യം ദാരിദ്ര്യ മുക്തി, വെണ്ണനിവേദ്യം ബുദ്ധിവികാസത്തിനും വിദ്യക്കും, നെയ്‌വിളക്ക് നേത്രരോഗശമനത്തിനും അഷ്ടസിദ്ധിക്കും, കദളിപ്പഴ നിവേദ്യം ജ്ഞാനലബ്‌ധി, മഞ്ഞപ്പട്ടുചാർത്തൽ കാര്യവിജയത്തിന്, ഭാഗ്യസൂക്താർച്ചന ഭാഗ്യസിദ്ധി സാമ്പത്തികാഭിവൃദ്ധി  എന്നിവയ്ക്കുമാണ് യഥാക്രമം നടത്തുന്നത്.

ശ്രീകൃഷ്ണ പൂജയുടെ പ്രധാന ഗുണഫലങ്ങൾ

ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഹിന്ദു മതത്തിലെ തന്നെ ഏറ്റവും പ്രസിദ്ധനായ മൂർത്തിയാണ് അദ്ദേഹം. ഈ പ്രപഞ്ചത്തിന്റെ തന്നെ സംരക്ഷകനും ധർമ പരിപാലകനുമായ ശ്രീകൃഷ്ണ ഭഗവാന് പൂജ ചെയ്യുന്നത് നമ്മുടെ  ജീവിതത്തിൽ സർവ്വൈശ്വര്യങ്ങളും നേടിത്തരും. പ്രധാനമായും താഴെ പറയുന്ന ചില സത്ഫലങ്ങൾ ;

  • ജീവിതത്തിൽ പരമ പ്രധാനമായവയാണ് മനസമാധാനം, സന്തോഷം, സംതൃപ്തി എന്നിവ. ഈ പറഞ്ഞ ജീവിത സൗഭാഗ്യങ്ങളെല്ലാം വന്നു ചേരുന്നതിനു ശ്രീകൃഷ്ണ പൂജ ഉത്തമമാണ്.
  • നമ്മുടെ ജീവിതാന്തസ്സു മെച്ചപ്പെടുത്താനും തൊഴിൽ-കച്ചവട രംഗത്ത് അഭിവൃദ്ധി നേടിത്തരാനും ശ്രീകൃഷ്ണപൂജയ്ക്കു സാധിക്കും.
  • വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക്, പ്രേത്യേകിച്ചു വിട്ടുമാറാത്ത ഗുരുതര രോഗങ്ങളാൽ ക്ലേശിക്കുന്നവർക്കു ശ്രീകൃഷ്ണ ഭഗവൻ അതിൽ നിന്നെല്ലാം മുക്തി നൽകും.
  • തിന്മയുടെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷനൽകാൻ കഴിവുള്ള മൂർത്തിയാണ് ശ്രീകൃഷ്ണൻ.
  • ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനും ജീവിതത്തിലുടനീളം സന്തോഷ സൗഭാഗ്യങ്ങൾ നിലനിർത്താനും ശ്രീകൃഷ്ണ ഭഗവാന് പൂജ ചെയ്യുന്നത് അത്യുത്തമമാണ്.
  • സന്താന ദോഷമുള്ള ദമ്പതികൾക്ക് സന്താന ലബ്ധിക്കും സന്താന ദുരിതങ്ങളാൽ വിഷമിക്കുന്നവർക്കു ആശ്വാസവും പരിഹാരവും ലഭിക്കുന്നതിന് ശ്രീകൃഷ്ണപൂജ സഹായിക്കും.
  • വിദ്യാർത്ഥികൾക്ക് വിദ്യനേടുന്നതിനുള്ള തടസ്സങ്ങളെ ഇല്ലാതാക്കാനും കൂടുതൽ ബുദ്ധിയും ജ്ഞാനവും ലഭിക്കുന്നതിനും ശ്രീകൃഷ്ണ ഭഗവാനോട് പ്രാര്ഥിക്കാവുന്നതാണ് അദ്ദേഹം തീർച്ചയായും ഉത്തമ മാർഗം കാണിച്ചു തരും.
  • പലവിധ ക്ലേശങ്ങളാൽ ജീവിതം വഴിമുട്ടി നിൽക്കുന്നവർക്ക് എന്നും നല്ല മാർഗനിർദേശിയായും വഴികാട്ടിയായും ഭഗവാൻ തീർച്ചയായും കൂടെ നിൽക്കും.
  • കേതുവിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാനും ജീവിതം എല്ലാവിധ സത്ഫലങ്ങളും കൊണ്ട് നിറയാനും ശ്രീകൃഷ്ണ പൂജയാണ് ഏറെ അഭികാമ്യം.

ജീവിത്തിൽ അഭിമുഘീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ ആത്മധൈര്യത്തോടെ നേരിടാൻ സഹായിക്കുന്ന ശക്തനായ മൂർത്തിയാണ് ശ്രീകൃഷ്ണൻ. ആ ഭഗവാന്റെ മുൻപിൽ ഭക്തിയോടെ, പരിപൂർണമായി തന്നെത്തന്നെ സമർപ്പിച്ചു  കൊണ്ട് നമ്മുടെ പ്രാർത്ഥനകളും ആഗ്രഹങ്ങളും സമർപ്പിക്കുക, അദ്ദേഹം തീർച്ചയായും അതെല്ലാം സാധിച്ചു  തരും.

n  Online Consulting  Send us a message